Posted On
date_range Updated On
date_range ലോകകപ്പ് ഷൂട്ടിങ്: മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ
ന്യൂഡൽഹി: ലോകകപ്പ് ഷൂട്ടിങ്ങിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ സ്വർണവും വെള്ളിയും വെങ്കലവും നേടി ഇന്ത്യ. 23കാരിയായ ചിങ്കി യാദവാണ് സ്വര്‍ണം നേടിയത്. രാഹി വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോൾ 19കാരിയായ മനു ഭക്കര്‍ ഈയിനത്തിലെ വെങ്കല മെഡല്‍ സ്വന്തമാക്കി. ഇതാദ്യമായാണ് ഇന്ത്യ ഒരിനത്തിലെ മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്.
പുരുഷന്മാരുടെ 50 മീറ്റൽ റൈഫിളിൽ ഐശ്വരി പ്രതാപ് സിങ് തോമറും സ്വര്‍ണം നേടി. 462.5 പോയൻറ് നേടിയാണ് 20കാരനായ പ്രതാപ് സിങ് സ്വര്‍ണം വെടിവെച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.