ഷൈലി സിങ്
Posted On
date_range Updated On
date_range സെയ്കോ ഗോൾഡൻ ഗ്രാൻഡ്പ്രി: ഷൈലി സിങ്ങിന് വെങ്കലം
യോകോഹാമ (ജപ്പാൻ): അന്താരാഷ്ട്ര തലത്തിൽ ഇതാദ്യമായി സീനിയർ ഔട്ട് ഡോർ മത്സരത്തിനിറങ്ങിയ ഇന്ത്യൻ ലോങ് ജംപ് താരം ഷൈലി സിങ്ങിന് വെങ്കലം.
സെയ്കോ ഗോൾഡൻ ഗ്രാൻഡ്പ്രി വനിത ലോങ് ജംപിൽ 6.65 മീറ്റർ ചാടിയാണ് ഉത്തർപ്രദേശ് സ്വദേശിയായ 19കാരി മൂന്നാമതെത്തിയത്. ആദ്യ ശ്രമത്തിൽതന്നെ 6.65 മീറ്ററിലെത്തിയ ഷൈലി മൂന്ന് റൗണ്ട് പിന്നിട്ടപ്പോഴും ഒന്നാമതായിരുന്നു. ബംഗളൂരുവിലെ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററിലെ താരമാണ്. ജർമനിയുടെ മാരിസ് ലുസോലെ (6.79) സ്വർണവും ആസ്ട്രേലിയയുടെ ബ്രൂക്ക് ബുഷ്കുഹൽ (6.77) വെള്ളിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.