Posted On
date_range Updated On
date_range ഷൂമാക്കറുടെ എ.ഐ അഭിമുഖം; എഡിറ്ററുടെ പണിപോയി
മ്യൂണിക്: ഫോർമുല വൺ താരം മൈക്കൾ ഷൂമാക്കറുടെ നിർമ്മിത ബുദ്ധി സൃഷ്ടിച്ച അഭിമുഖം പ്രസിദ്ധീകരിച്ച ജർമൻ മാസികയുടെ എഡിറ്ററെ പുറത്താക്കി. ഷൂമാക്കറുടെ ആദ്യ അഭിമുഖം എന്ന തലക്കെട്ടിലാണ് ജർമൻ മാസിക (ഡൈ അക്‌റ്റ്വെല്ല) കവർ പ്രസിദ്ധീകരിച്ചത്.
മാസിക തുറന്ന് വായിക്കുമ്പോൾ മാത്രമാണ് എ.ഐ അഭിമുഖമാണെന്ന് വ്യക്തമാകുന്നത്. കുടുംബം നിയമനടപടി സ്വീകരിച്ചതോടെയാണ് എഡിറ്ററെ പുറത്താക്കിയത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കർ അബോധാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.