Posted On
date_range Updated On
date_range ഫ്രഞ്ച് ഓപ്പൺ ഗ്രൗണ്ടിൽ നദാലിന് സ്ഥിരപ്രതിഷ്ഠ
പാരിസ്: കളിമണ്ണിെൻറ നിറവും മണവുമുള്ള ഫ്രഞ്ച് ഒാപൺ എന്നാൽ ആരാധകർക്ക് എന്നും റാഫേൽ നദാലാണ്. 13 തവണ ഇവിടെ ജേതാവായ നദാൽ, കരിയറിലെ മറ്റൊരു കിരീടത്തിനായി നാളെ കളത്തിലിറങ്ങാനിരിക്കുേമ്പാൾ റൊളാങ് ഗാരോക്ക് മുന്നിൽ മൂന്ന് മീറ്റർ ഉയരത്തിൽ തല ഉയർത്തി മറ്റൊരു നദാൽ നിൽപ്പുണ്ട്.
ഫ്രഞ്ച് ഒാപണിലെ എക്കാലത്തെയും അതുല്യപ്രതിഭയായ നദാലിനുള്ള ആദരമായി സംഘാടകർ ഒരുക്കിയ കൂറ്റൻ പ്രതിമ വെള്ളിയാഴ്ച നദാൽ തന്നെ അനാച്ഛാദനം ചെയ്തു. സ്പാനിഷ് ശിൽപി ജോർഡി ഡിയസ് ഫെർണാണ്ടസാണ് മൂന്ന് മീറ്റർ ഉയരവും 4.89 മീറ്റർ വീതിയുമുള്ള കൂറ്റൻ സ്റ്റീൽ ശിൽപം പണിതത്.
20 ഗ്രാൻഡ്സ്ലാം ഒാപൺ കിരീടവുമായി ഒാപൺ ഏറയിൽ കൂടുതൽ കിരീടമണിഞ്ഞ പുരുഷ താരമെന്ന റെക്കോഡ് ഫെഡറർക്കൊപ്പം പങ്കിടുന്ന നദാൽ 21ാം ഗ്രാൻഡ്സ്ലാമിനായാണ് നാളെ കളത്തിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.