പ്രൈം വോളിബാൾ ലീഗ്: കൊച്ചിക്ക് വീണ്ടും തോൽവി
ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ബംഗളൂരു ടോർപിഡോസാണ് 3-2ന് കൊച്ചിയെ തോൽപിച്ചത്. സ്കോർ: 14-15, 12-15, 15-13 , 15- 9, 15-14. ആദ്യ കളിയിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനോട് തോറ്റിരുന്ന കൊച്ചി ബംഗളൂരുവിനെതിരെ ജയിക്കാനുറച്ചാണ് കോർട്ടിലിറങ്ങിയത്. ആദ്യ രണ്ടു സെറ്റുകളും നേടി മികച്ച തുടക്കം സ്വന്തമാക്കിയ എ. കാർത്തിക്കിന്റെ ടീം പക്ഷേ പിന്നീട് വീണു. കളി മാറ്റിയ ബംഗളൂരു തുടർച്ചയായ ആക്രമണങ്ങളിലൂടെ തുടർച്ചയായ മൂന്നു സെറ്റുകളും സ്വന്തമാക്കി ജയത്തിലേക്ക് കുതിക്കുകയായിരുന്നു.
നായകന്റെ കളി കെട്ടഴിച്ച ബംഗളൂരുവിന്റെ രഞ്ജിത് സിങ്ങാണ് കളിയിലെ കേമൻ. ഇന്ന് കാലിക്കറ്റ് ഹീറോസ് അഹ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.