ഹീ​റോ​സാ​യി കാ​ലി​ക്ക​റ്റ് സെ​മി​യി​ൽ; അ​വ​സാ​ന ക​ളി​യി​ൽ ഹൈ​ദ​രാ​ബാ​ദി​നെ 5-0ത്തി​ന് ത​ക​ർ​ത്തു

ഹൈ​ദ​രാ​ബാ​ദ്: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ഫോ​മി​ലേ​ക്കു​യ​ർ​ന്ന കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ഉ​ജ്വ​ല വി​ജ​യ​വു​മാ​യി പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗി​ൽ സെ​മി​ഫൈ​ന​ലി​ലേ​ക്ക് കു​തി​ച്ചു. ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക്ഹോ​ക്സി​നെ 5-0ത്തി​ന് ത​ക​ർ​ത്താ​ണ് കാ​ലി​ക്ക​റ്റി​ന്റെ മു​ന്നേ​റ്റം. സ്കോ​ർ: 15-14, 15-10, 15-14, 15-14, 15-9.

ആ​റു മ​ത്സ​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ കാ​ലി​ക്ക​റ്റി​ന് ഏ​ഴു പോ​യ​ന്റാ​ണു​ള്ള​ത്. കാ​ലി​ക്ക​റ്റി​നൊ​പ്പം ഹൈ​ദ​രാ​ബാ​ദി​നും ആ​റു ക​ളി​ക​ളി​ൽ ഏ​ഴു പോ​യ​ന്റു​ണ്ട്. അ​ഞ്ചു ക​ളി​ക​ളി​ൽ എ​ട്ടു പോ​യ​ന്റു​ള്ള അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ് ആ​ണ് മു​ന്നി​ൽ. ഈ ​മൂ​ന്നു ടീ​മു​ക​ളും സെ​മി​യു​റ​പ്പി​ച്ചു. ര​ണ്ടു പോ​യ​ന്റു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്തു​ള്ള കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​ന്റെ സെ​മി സാ​ധ്യ​ത ഏ​റ​ക്കു​റെ അ​സ്ത​മി​ച്ചു. ഇ​ന്ന് അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സി​നെ​യും നാ​ളെ കൊ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്സി​നെ​യും തോ​ൽ​പി​ക്കു​ക​യും ഭാ​ഗ്യം ക​ടാ​ക്ഷി​ക്കു​ക​യും ചെ​യ്താ​ൽ നേ​രി​യ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Prime Volleyball League Calicut Heroes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.