കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ പോയന്റ് നേടിയ കാലിക്കറ്റ് ഹീറോസ് താരങ്ങളുടെ ആഹ്ലാദം
Posted On
date_range Updated On
date_range പ്രൈം വോളി: കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ കാലിക്കറ്റ് ഹീറോസിന് ജയം
ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗിലെ കേരളപ്പോരിൽ വെന്നിക്കൊടി പാറിച്ച് കാലിക്കറ്റ് ഹീറോസ്. ആവേശപ്പോരാട്ടത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ 3-2നായിരുന്നു കാലിക്കറ്റിന്റെ ജയം. സ്കോർ: 15-12, 15-9, 9-15, 9-15, 15-11.
ആദ്യ രണ്ടു സെറ്റുകളും കരസ്ഥമാക്കി ജയത്തിലേക്ക് കുതിക്കുകയായിരുന്ന കാലിക്കറ്റിനെതിരെ അടുത്ത രണ്ടു സെറ്റുകൾ സ്വന്തമാക്കി കൊച്ചി തിരിച്ചടിച്ചെങ്കിലും നിർണായകമായ അവസാന സെറ്റ് കാലിക്കറ്റിനൊപ്പമായിരുന്നു. തകർപ്പൻ സ്മാഷുകളിലൂടെ എതിരാളികളെ വിറപ്പിച്ച കാലിക്കറ്റിന്റെ അജിത് ലാൽ ആണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.