Posted On
date_range Updated On
date_range പ്രൈം വോളി: കാലിക്കറ്റ് ഹീറോസ് ഫൈനലിൽ
ചെന്നൈ: പ്രൈം വോളിബാൾ ലീഗിൽ കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലിൽ. സൂപ്പർ ഫൈവിൽ ഡൽഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്‌സ് കീഴടക്കിയതാണ് ഹീറോസിന് തുണയായത്.
മുംബൈ പ്ലേഓഫ് കാണാതെ മടങ്ങി. തൂഫാൻസിനെ നാലു സെറ്റ് പോരാട്ടത്തിലാണ് മുംബൈ കീഴടക്കിയത്. സ്കോർ: 15-11, 12-15, 15-12, 17-15. ഷമീമാണ് കളിയിലെ താരം. മുംബൈയോട് തോറ്റെങ്കിലും ഡൽഹി എലിമിനേറ്റർ ഉറപ്പാക്കി. അഞ്ചു ടീമുകളിൽ ആദ്യ മൂന്നു ടീമുകൾക്കാണ് യോഗ്യത.
ചൊവ്വാഴ്‌ചയാണ് എലിമിനേറ്റർ മത്സരം. ഡൽഹി തൂഫാൻസ് മൂന്നാം സ്ഥാനക്കാരെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.