Posted On
date_range Updated On
date_range ദേശീയ യോഗ: കേരളത്തിന് കിരീടം
ചങ്ങരംകുളം: ദേശീയ യോഗ ഒളിമ്പ്യാഡിൽ രണ്ട് ടീം ഇനങ്ങളിലായി എട്ട് സ്വർണ മെഡൽ നേടി കേരളം ഓവർറോൾ ചാമ്പ്യൻമാരായി. ഈ മാസം 18 മുതൽ 20 വരെ ഡൽഹി എൻ.സി.ഇ.ആർ.ടി കാമ്പസിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ശ്രേയസ് (പാലക്കാട്), സ്നേഹിൽ (കണ്ണൂർ), ജിതിൻ (പാലക്കാട്), ഋഷികേശ് (കണ്ണൂർ), രേവതി രാജേഷ് (പത്തനംതിട്ട), ശിവഗംഗ (തൃശൂർ), അഭിന (കൊല്ലം), ആദിഫ (തൃശൂർ) എന്നിവരാണ് സ്വർണം നേടിയത്.
പ്രേമരാജൻ കാന, ആലങ്കോട് സുരേഷ്, ആശ ബിജു, നേഹ ഹസ്സൻ എന്നിവരായിരുന്നു പരിശീലകർ. ടീമിനെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും യോഗ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.