എയ്ഞ്ചൽ ദേവസ്യ, എൽദോസ് പോൾ
Posted On
date_range Updated On
date_range ദേശീയ സീനിയർ അത്ലറ്റിക്സ്: എയ്ഞ്ചൽ ദേവസ്യക്കും എൽദോസ് പോളിനും സ്വർണം
പട്യാല: 60ാമത് ദേശീയ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ എയ്ഞ്ചൽ പി. ദേവസ്യക്കും (ഹൈജംപ്) എൽദോസ് പോളിനും (ട്രിപ്ൾ ജംപ്) സ്വർണം. 16.58 മീറ്റർ ചാടിയ എൽദോസ് ഒന്നാമതെത്തിയപ്പോൾ യു. കാർത്തിക് (16.54 മീ.), അബ്ദുല്ല അബൂബക്കർ (16.37) എന്നിവരിലൂടെ വെള്ളിയും വെങ്കലവുംകൂടി മലയാളി താരങ്ങൾ തൂത്തുവാരി.
1.65 മീറ്റർ ഉയർന്നുചാടിയാണ് ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യ ഒന്നാമതെത്തിയത്. 110 മീ. ഹർഡ്ൽസിൽ സി. മുഹമ്മദ് ഫായിസും ഡെക്കാത്ലണിൽ എസ്. ഗോകുലും വെള്ളി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.