ഭോപാൽ: ദേശീയ സ്കൂൾ കായിക മേളയുടെ ഒന്നാം ദിനം അത്ലറ്റിക്സിൽ കേരളത്തിന് മെഡലില്ല. ചൊവ്വാഴ്ചത്തെ മൂന്നു ഫൈനലുകളിലും കേരള പ്രാതിനിധ്യമുണ്ടായിരുന്നെങ്കിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ ആരുമെത്തിയില്ല. ആൺകുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തം, പെൺകുട്ടികളുടെ ഹാമർത്രോ, മൂന്നു കിലോമീറ്റർ നടത്തം എന്നിവയിലാണ് മത്സരിച്ചത്. രണ്ടാം ദിനം 19 ഫൈനലുകളുള്ളതിനാൽ കേരളം ശുഭപ്രതീക്ഷയിലാണ്.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 400 മീ., 100 മീ., 4x400 മീ. റിലേ മത്സരങ്ങളിലെല്ലാം ഫൈനലിലെത്തിയിട്ടുണ്ട്. ആൺ ട്രിപ്ൾ ജംപിലുൾപ്പെടെ കേരളം മെഡൽ നോട്ടമിടുന്നു. ഭോപാൽ ടി.ടി നഗറിലെ തത്യ തോപ് സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് മത്സരങ്ങൾ. 65 താരങ്ങളാണ് സംഘത്തിലുള്ളത്. ടോമി ചെറിയാൻ, കെ. നന്ദഗോപാൽ, നദീഷ് ചാക്കോ, അരവിന്ദാക്ഷൻ, കെ. സുരേന്ദ്രൻ എന്നീ പരിശീലകരും എട്ട് ഒഫിഷ്യൽസും ഇവരോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.