Posted On
date_range Updated On
date_range ദേശീയ സ്കൂൾ മീറ്റ്: ഹൈജംപിൽ ജാസിമിന് സ്വർണം
ഭോപാൽ: ദേശീയ സ്കൂൾ ഗെയിംസ് അത്ലറ്റിക്സിന്റെ മൂന്നാം ദിനം കേരളത്തിന് നിരാശ. ഒരു മെഡൽ മാത്രമാണ് ലഭിച്ചത്. ആൺകുട്ടികളുടെ ഹൈജംപിൽ 1.99 മീറ്റർ ചാടി തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ മുഹമ്മദ് ജാസിം കേരളത്തിന് സ്വർണം സമ്മാനിച്ചു.
ആദ്യ ദിനം മെഡൽ ഒന്നുമില്ലാതിരുന്ന കേരളം രണ്ടാം നാൾ മൂന്നു വീതം സ്വർണവും വെള്ളിയും വെങ്കലവും നേടിയിരുന്നു. മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.