വനിത കൊക്സ് ലെസ് ഫോറിൽ സ്വർണം നേടിയ റോസ് മരിയ ജോഷി, കെ.ബി വർഷ, പി.ബി അശ്വതി, വി.എസ് മീനാക്ഷി എന്നിവർ
Posted On
date_range Updated On
date_range ദേശീയ ഗെയിംസ്: തുഴച്ചിലിൽ കേരളത്തിന് മെഡൽ വേട്ട
ഹൽദ്വാനി(ഉത്തരാഖണ്ഡ്): ദേശീയ ഗെയിംസ് തുഴച്ചിൽ മത്സരങ്ങളിൽ മെഡൽ വാരി കേരളം. ഫൈനലിലെത്തിയ അഞ്ച് ഇനങ്ങളിൽ നിന്ന് ഓരോ സ്വർണവും വെങ്കലവും രണ്ട് വെള്ളിയും ലഭിച്ചു.
വനിത കൊക്സ് ലെസ് ഫോറിൽ റോസ് മരിയ ജോഷി, കെ.ബി വർഷ, പി.ബി അശ്വതി, വി.എസ് മീനാക്ഷി എന്നിവരടങ്ങിയ ടീം ജേതാക്കളായി.
വനിത ഡബിൾ സ്കള്ളിൽ ഗൗരിനന്ദ-സാനിയ കൃഷ്ണൻ, കോക്സ് ലെസ് പെയറിൽ വിജിന മോൾ-അലീന ആന്റോ സംഘങ്ങൾ വെള്ളിയും ക്വാഡ്രപ്പിൾ സ്കള്ളിൽ അന്ന ഹെലൻ ജോസഫ്, ഗൗരിനന്ദ, സാനിയ കൃഷ്ണൻ, അശ്വനി കുമാരൻ എന്നിവരടങ്ങിയ ടീം വെങ്കലവും നേടി. ഇതോടെ കേരളത്തിന് ആകെ ഒമ്പത് വീതം സ്വർണവും വെള്ളിയും ആറ് വെങ്കലവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.