Posted On
date_range Updated On
date_range മലയാളി കായികതാരം പി.യു ചിത്ര വിവാഹിതയാകുന്നു
പാലക്കാട്: ലോക അത്ലറ്റിക് വേദികളിൽ രാജ്യത്തിനായി നിരവധി മെഡൽ സ്വന്തമാക്കിയ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ. മുണ്ടൂർ സ്വദേശിനിയായ ചിത്ര ഇന്ത്യന്‍ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്.
800, 1500 മീറ്ററുകളിലാണ് 27കാരി ട്രാക്കിലിറങ്ങുന്നത്. 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2018ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2019 ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ ചിത്ര, 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.