മരുന്നടി: കമൽപ്രീതിന് മൂന്നുവർഷം വിലക്ക്

ന്യൂ​ഡ​ൽ​ഹി: ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ ഡി​സ്ക​സ് ത്രോ​യി​ൽ ആ​റാം​സ്ഥാ​നം നേ​ടി​യ ക​മ​ൽ​പ്രീ​ത് കൗ​റി​നെ ഉ​ത്തേ​ജ​ക മ​രു​ന്നു​പ​യോ​ഗി​ച്ച​തി​ന് മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കി. നി​രോ​ധി​ത സ്റ്റി​റോ​യ്ഡാ​യ സ്റ്റാ​നോ​സോ​ളോ​ളി​ന്റെ അം​ശം പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ത്‍ല​റ്റി​ക്സ് ഇ​ന്റ​ഗ്രി​റ്റി യൂ​നി​റ്റ് (എ.​ഐ.​യു) ഈ ​വ​ർ​ഷം മാ​ർ​ച്ച് 29 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വി​ല​ക്കി​യ​ത്. പ​ട്യാ​ല​യി​ൽ​വെ​ച്ച് ശേ​ഖ​രി​ച്ച സാം​പി​ളി​ൽ സ്റ്റി​റോ​യ്ഡ് പോ​സി​റ്റി​വാ​യ​തി​നാ​ൽ ക​മ​ൽ​പ്രീ​തി​നെ ക​ഴി​ഞ്ഞ മേ​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി​യി​രു​ന്നു. 2021ൽ ​മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ക​മ​ൽ​പ്രീ​ത് 65.06 മീ​റ്റ​റോ​ടെ ദേ​ശീ​യ റെ​ക്കോ​ഡും നേ​ടി​യി​രു​ന്നു.

Tags:    
News Summary - Kamalpreet Kaur banned for three years for Using Steroids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.