ജാബിറിന് സ്വർണം; കേരളത്തിന് മൂന്ന് വെള്ളിയും നാല് വെങ്കലവും കൂടി

ചെന്നൈ: നാഷനൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ് അവസാന ദിനത്തിൽ മെച്ചപ്പെട്ട പ്രകടനവുമായി കേരളം. ഒരു സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് ലഭിച്ചത്. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പ്യൻ എം.പി ജാബിർ 49.76 സെക്കൻഡിൽ ഒന്നാമനായി.

പുരുഷ ട്രിപ്ൾ ജംപിൽ അബ്ദുല്ല അബൂബക്കറും വനിത 400 ഹർഡിൽസിൽ അനു രാഘവനും ലോങ് ജമ്പിൽ ആൻസി സോജനും വെള്ളി നേടി. ഈ മൂന്നിനങ്ങളിലും വെങ്കലവും കേരളത്തിനാണ്. വനിതകളുടെ 4x400 മീ. റിലേയിലും കേരളം മൂന്നാമതെത്തി. ട്രിപ്ൾ ജംപിൽ എൽദോസ് പോൾ, വനിത 400 ഹർഡിൽസിൽ ആർ. ആരതി, ലോങ് ജമ്പിൽ ശ്രുതി ലക്ഷ്മി എന്നിവരാണ് മൂന്നാം സ്ഥാനക്കാരായത്. പുരുഷ ട്രിപ്ൾ ജമ്പിൽ തമിഴ്നാട്ടുകാരൻ പ്രവീൺ ചിത്രവേൽ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതിനും ഈ ദിവസം സാക്ഷിയായി. 17.18 മീറ്ററാണ് ചാടിയത്. 17.14 മീറ്ററാണ് യോഗ്യത മാർക്ക്. 

Tags:    
News Summary - Jabir wins gold; Kerala won three silver and four bronze medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.