ഐറിന ഫിൻഷ്യ നെവിൽ
Posted On
date_range Updated On
date_range ദേശീയ സ്കൂൾ ഗെയിംസിൽ റാക്കറ്റ് ഏന്താൻ വയനാട്ടുകാരി ഐറിന
66മത് ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റാക്കറ്റ് ഏന്താൻ വയനാട്ടിൽ നിന്നും ഐറിന ഫിൻഷ്യ നെവിൽ. ബാഡ്മിന്‍റൺ വിഭാഗത്തിൽ രണ്ട് മത്സരാർഥികൾക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ദേശീയ ഗെയിംസിലേക്ക് ഐറിനക്ക് അവസരം ലഭിച്ചത്.
കഴിഞ്ഞ വർഷം വയനാട് ജില്ലയിലെ വുമൺ സിംഗ്ൾസ്, ഡബ്ൾസ്, അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ വിജയിയായിരുന്നു ഐറിന. ഉപരിപഠനത്തിന് ഖത്തറിലുള്ള താരം ഗെയിംസിൽ പങ്കെടുക്കാനായി മധ്യപ്രദേശിലെ ഭോപ്പാലിലെത്തി.
സുൽത്താൻ ബത്തേരി സ്വദേശികളായ നെവിൽ വിൻസെന്‍റിന്‍റെയും മൃദുല ഡേവിഡിന്‍റെയും മകളാണ് ഐറിന.
ജൂൺ ആറ് മുതൽ 13 വരെയാണ് 66മത് ദേശീയ സ്കൂൾ ഗെയിംസ് മധ്യപ്രദേശിലെ ഭോപ്പാലിലും ഗ്വാളിയോറിലും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.