Posted On
date_range Updated On
date_range ഒളിമ്പിക് സ്വർണത്തിന് പിന്നാലെ നീരജ് ചോപ്രക്ക് ലോക റാങ്കിങ്ങിലും വൻ മുന്നേറ്റം
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിലെ സ്വർണ മെഡൽ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രക്ക് ജാവലിൻ ത്രോ ലോക റാങ്കിങ്ങിലും മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് നീരജ് രണ്ടാം സ്ഥാനത്തെത്തി.
1396 പോയിന്‍റുമായി ജർമനിയുടെ ജെഹന്നാസ് വെട്ടാറാണ് ഒന്നാമത്. രണ്ടാമതെത്തിയ നീരജിന് 1315പോയിന്‍റാണുള്ളത്. പോളണ്ടിന്‍റെ മാർസിൻ ക്രുകോസ്കി, ചെക്ക് റിപബ്ലിക്കിന്‍റെ ജേക്കബ് വാഡ്ലിച്, ജർമനിയുടെ ജൂലിയൻ വെബർ എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.
പുരുഷൻമാരുടെ ഫൈനലിൽ 87.58 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ഒളിമ്പിക് അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ കായിക താരമായത്. നീരജിന്‍റെ സ്വർണത്തിന്‍റെ ബലത്തിൽ ഇന്ത്യ ഒളിമ്പിക്സ് ചരിത്രത്തിന്‍റെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.