Posted On
date_range Updated On
date_range ലോൺ ബൗൾസിൽ ചരിത്രം; ഇന്ത്യൻ വനിതകൾ മെഡലുറപ്പിച്ചു
ബർമിങ്ഹാം: വനിത ലോൺ ബൗൾസിലെ ഫോർസ് ഫോർമാറ്റിൽ ഇതാദ്യമായാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. ന്യൂസിലൻഡിനെതിരെ സെമി ഫൈനലിൽ 0-5ന് പിറകിൽ നിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന ടീം 16-13ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാലും വെള്ളി മെഡൽ ഉറപ്പാണ്. ലൗലി ചൂബീ (ലീഡ്), പിങ്കി (സെക്കൻഡ്), നയമോനി സൈകിയ (തേഡ്), രൂപ റാണി ടിർകി (സ്കിപ്) എന്നിവരടങ്ങിയതാണ് ഇന്ത്യൻ ടീം.
പുരുഷന്മാരുടെ പെയർ ഉത്തര അയർലൻഡിനോട് ക്വാർട്ടർ ഫൈനലിൽ 8-26ന് തോറ്റ് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.