Posted On
date_range Updated On
date_range ഹിലോ ഓപൺ: ശ്രീകാന്ത് സെമിയിൽ, ക്വാർട്ടറിൽ തോറ്റ് മാളവിക ബൻസോദ്
ബെർലിൻ: ഇന്ത്യൻ സുപർ താരം കിഡംബി ശ്രീകാന്ത് ഹിലോ ഓപൺ സെമിയിൽ. ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകളിൽ കടന്നാണ് ലോക 11ാം നമ്പറായ ഇന്ത്യൻ താരം അവസാന നാലിൽ ഇടം ഉറപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിനു ശേഷം ആദ്യമായാണ് മുൻ ലോക ഒന്നാം നമ്പർ താരം ഒരു മുൻനിര ടൂർണമെന്റിൽ സെമിയിലെത്തുന്നത്. ഈ വർഷം സ്വിസ് ഓപൺ, കൊറിയ ഓപൺ സെമികളിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു.
വനിതകളുടെ സിംഗിൾസിൽ മാളവിക് ബൻസോദ് ക്വാർട്ടറിൽ തോറ്റു. ഇന്തോനേഷ്യയുടെ തന്നെ ഗ്രിഗറിയ മാരിസ്കയോടായിരുന്നു തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.