Posted On
date_range Updated On
date_range പായ്വഞ്ചിയുമായി നേത്ര കുമനൻ ഒളിമ്പിക്സിന്
ന്യൂഡൽഹി: പായ്വഞ്ചിയോട്ടത്തിൽ (സെയ്ലർ) ഒളിമ്പിക്സ് യോഗ്യത നേടി ഇന്ത്യയുടെ നേത്ര കുമനൻ. ഇതാദ്യമായാണ് ഒരു വനിതാ താരം പായ്വഞ്ചിയോട്ടത്തിൽ ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.
ഒമാനിൽ നടന്ന ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയാണ് ചെന്നൈക്കാരിയായി നേത്ര ലേസർ റാഡിയൽ വിഭാഗത്തിൽ ഒളിമ്പിക്സിന് ടിക്കറ്റുറപ്പിച്ചത്.
2008ലാണ് ഒരു ഇന്ത്യക്കാരൻ അവസാനമായി ഒളിമ്പിക്സിൽ പായ്വഞ്ചി ഓടിച്ചത്. ഇവരിൽ പത്താമതാണെങ്കിലും ആദ്യ വനിതയെന്ന നേട്ടം ഈ 23കാരിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.