Posted On
date_range Updated On
date_range പ്രൈം വോളിബാൾ ലീഗിൽ കാലിക്കറ്റിന് കന്നിജയം
ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗിൽ ആദ്യ ജയവുമായി കാലിക്കറ്റ് ഹീറോസിന്റെ തിരിച്ചുവരവ്. ആദ്യ രണ്ടു കളികളും തോറ്റിരുന്ന കിഷോർ കുമാറിന്റെ ടീം മൂന്നാം മത്സരത്തിൽ ബംഗളൂരു ടോർപിഡോസിനെ 4-1നാണ് തോൽപിച്ചത്. സ്കോർ: 15-12, 15-12, 15-9, 14-15, 15-13.
മുൻ മത്സരങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് തുടക്കം മുതൽ ആക്രമിച്ചുകളിച്ച കാലിക്കറ്റ് ആദ്യ മൂന്നു സെറ്റുകളും സ്വന്തമാക്കി ആധിപത്യമുറപ്പിക്കുകയായിരുന്നു. നാലാം സെറ്റ് സ്വന്തമാക്കി ബംഗളൂരു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അഞ്ചാം സെറ്റ് പിടിച്ചെടുത്ത് കാലിക്കറ്റ് ജയം ആധികാരികമാക്കി.
ഇന്ന് കൊൽക്കത്ത തണ്ടർബോൾട്ട്സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.