കാർലോസ് പെരേര ഗോകുലം കോച്ച്

കോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ പരിശീലകനായി ബ്രസീലുകാരൻ കാർലോസ് എഡ്വേർഡോ പെരേര നിയമിതനായി. ബ്രസീൽ, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്‌ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലെ പരിശീലന പരിചയവുമായാണ് 45കാരൻ ഗോകുലത്തിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ഇന്തോനേഷ്യൻ ക്ലബായ മദുറ യുനൈറ്റഡിനെയായിരുന്നു പെരേര പരിശീലിപ്പിച്ചത്.

വിവിധ രാജ്യങ്ങളിലെയും അന്താരാഷ്ട്ര തലത്തിലെയും പെരേരയുടെ പരിശീലന പരിചയം ഇന്ത്യൻ ഫുട്ബാൾ ലീഗ് കിരീടത്തിനായി മത്സരിക്കുന്ന ഗോകുലത്തിന് മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോകുലം കേരള എഫ്‌.സി പ്രസിഡന്റ് വി.സി. പ്രവീൺ പറഞ്ഞു. ഇന്ത്യൻ ഫുട്ബാൾ ലീഗ് കിരീടത്തിനായി പോരാടുകയും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് പെരേര പ്രതികരിച്ചു.  

Tags:    
News Summary - Brazilian Carlos Eduardo Pereira Appointed as Gokulam Kerala FC Head Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.