മലയാളികളുടെ നേതൃത്വത്തിൽ ലോക ബോക്​സിങ്​ ടൂർണമെന്‍റ്​ വരുന്നു,​ വേദി ദുബൈ

മുംബൈ: മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന ലോക ബോക്​സിങ്​ ടൂർണമെന്‍റിന്​ ദുബൈ വേദിയാകുന്നു. ബെയര്‍ നക്കിള്‍ കോമ്പാറ്റിന്‍റെ നേതൃത്വത്തിലാണ്​ ബോക്‌സിങ് പോരാട്ടം നടക്കുന്നത്​. രണ്ടുതവണ ലോക കിക്ക്​ ബോക്സിങ് ഫെഡറേഷൻ ചാമ്പ്യനും രണ്ട് ഗിന്നസ് ലോക റെക്കോർഡ് ഉടമയുമായ മിഥുൻ ജിത്ത്, സംവിധായകൻ സന്ധ്യാ മോഹൻ എന്നിവരാണ്​ ഇതിന്​ നേതൃത്വം നൽകുന്നത്​.

ബെയർ നക്കിൾ കോമ്പാറ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അറുപത് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഈ ടൂർണമെന്‍റിൽ പങ്കെടുക്കും. ലോകത്തെ മികച്ച ഫെഡറേഷനുകളായ ഡബ്ല്യു.കെ.എഫ്, ഡബ്ല്യു.എം.സി, ഡബ്ല്യു.ബി.സി, ഐ.കെ.എഫ് തുടങ്ങി നിരവധി കൗൺസിലുകളിൽ പോരാടിയ താരങ്ങളാകും ടൂർണമെന്‍റിന്‍റെ ഭാഗമാകുക.

ഗ്രാൻഡ്സ്ലാം ഇവന്‍റ്​​സും ലില്ലീസ് എന്‍റർപ്രൈസസും ചേർന്നാണ് ഈ പരിപാടി ആതിഥേയത്വം വഹിക്കുന്നത്. ലോക മുയ്തായ് ഫെഡറേഷനും ബെയർ നക്കിൾ കോമ്പാറ്റുമായി സഹകരിക്കുന്നുണ്ട്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ട വേദിയായിരിക്കും ഇതെന്ന്​ സംഘാടകർ അവകാശപ്പെടുന്നു. 

Tags:    
News Summary - Bare knuckle kombat tournament coming in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.