Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം, വെള്ളി
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ എന്നിവരുടെ ടീമാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി.
ട്രാപ് ഷൂട്ടിങ് വനിത വിഭാഗത്തിൽ ഇന്ത്യ വെള്ളി നേടി. മനീഷ കീർ, രാജേശ്വരി കുമാരി, പ്രീതി രജക് എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്.
ഇന്ന് ഗോൾഫിൽ ഇന്ത്യയുടെ അതിഥി അശോക് വെള്ളി നേടിയിരുന്നു. വ്യക്തിഗത വനിത വിഭാഗത്തിലാണ് അതിഥിയുടെ മെഡൽ നേട്ടം. മെഡൽനിലയിൽ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.