Posted On
date_range Updated On
date_range സെയിലിങ്ങിൽ ഇന്ത്യക്ക് വെള്ളിയും വെങ്കലവും
നിങ്ബോ: ഏഷ്യൻ ഗെയിംസിൽ സെയിലിങ്ങിലും ഇന്ത്യക്ക് മെഡൽ സ്പർശം. ഒരോ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. വനിതകളുടെ ഐ.എൽ.സി.എ -4 ഇനത്തിൽ 17കാരിയായ നേഹ ഠാകൂറാണ് വെള്ളി സ്വന്തമാക്കിയത്.
27 പോയന്റുമായാണ് നേഹ രണ്ടാമതായത്. തായ്ലൻഡിന്റെ നൊപ്പാസോൺ ഖുൻബൂഞ്ചാനാണ് സ്വർണം. ഭോപാലിനെ നാഷനൽ സെയിലിങ് സ്കൂളിലാണ് നേഹ പരിശീലിക്കുന്നത്. പുരുഷന്മാരുടെ ആർ.എസ്: എക്സ് ഇനത്തിൽ ഇബാദ് അലിയാണ് വെങ്കലം നേടിയത്. 52 പോയന്റാണ് അലി നേടിയത്. പുരുഷന്മാരുടെ ഐ.എൽ.സി.എ7 ൽ ഇന്ത്യയുടെ വിഷ്ണു ശരവണനും വെങ്കലം നേടിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.