അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് നാ​ല് സ്വ​ർ​ണം; ജ്യോ​തി​ക്ക് ഹാ​ട്രി​ക്

ഷാ​ങ്ഹാ​യ് (ചൈ​ന): അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പ് സ്റ്റേ​ജ് ഒ​ന്നി​ലെ കോ​മ്പൗ​ണ്ട് ഇ​ന​ത്തി​ൽ മെ​ഡ​ലു​ക​ൾ തൂ​ത്തു​വാ​രി ഇ​ന്ത്യ. നാ​ല് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി‍‍യും നേ​ടി മെ​ഡ​ൽ​പ്പ​ട്ടി​ക​യി​ലും ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. വ​നി​ത, പു​രു​ഷ, മി​ക്സ​ഡ് ടീം ​ഇ​ന​ങ്ങ​ളി​ൽ സ്വ​ർ​ണ​മു​ണ്ട്. വ​നി​ത വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ജ്യോ​തി സു​രേ​ഖ വെ​ന്ന​മാ​ണ് ജേ​താ​വ്. ജ്യോ​തി ഇ​തി​ൽ സീ​സ​ൺ ഫൈ​ന​ലി​ലും ക​ട​ന്നു.

മി​ക്സ​ഡ്, വ​നി​ത ടീം ​ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ സം​ഘ​ങ്ങ​ളി​ലും അം​ഗ​മാ​യ ജ്യോ​തി ഹാ​ട്രി​ക് സ്വ​ർ​ണം നേ​ടി. കോ​മ്പൗ​ണ്ട് പു​രു​ഷ വ്യ​ക്തി​ഗ​ത വെ​ള്ളി ജേ​താ​വാ​യി ഇ​ന്ത്യ​യു​ടെ പ്രി​യാ​ൻ​ഷ്. ഓ​സ്ട്രി​യ​യു​ടെ നി​കോ വെ​യ്ന​റി​നാ​ണ് സ്വ​ർ​ണം. മൂ​ന്ന് ഘ​ട്ട​ങ്ങ​ൾ​ക്ക് ശേ​ഷം സീ​സ​ൺ ഫൈ​ന​ൽ ഒ​ക്ടോ​ബ​റി​ൽ മെ​ക്സി​ക്കോ​യി​ൽ ന​ട​ക്കും.

Tags:    
News Summary - Archery World Cup Jyothi Vennam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.