Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ഗോൾഫിൽ അതിഥി അശോകിന് വെള്ളി
ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ഇന്ത്യയുടെ അതിഥി അശോകിന് വെള്ളി. വ്യക്തിഗത വനിത വിഭാഗത്തിലാണ് അതിഥിയുടെ മെഡൽ നേട്ടം. തായ്ലാൻഡിന്റെ യുബോൾ അർപിച്ചായയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. മെഡൽനിലയിൽ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ.
10 സ്വർണവും 15 വെള്ളിയും 14 വെങ്കലവുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നത്. 114 സ്വർണവും 69 വെള്ളിയുമായി ചൈനയാണ് ഒന്നാമത്. 29 സ്വർണവും 38 വെള്ളിയുമായി ജപ്പാൻ രണ്ടാമതും 28 സ്വർണവും 30 വെള്ളിയുമായി ദക്ഷിണകൊറിയ മൂന്നാം സ്ഥാനത്തുമുണ്ട്.
അതേസമയം, വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ജ്യോതി യാരാജിക്ക് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല. ഹീറ്റ്സിൽ മൂന്നാമതായാണ് അവർ ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ 200 മീറ്ററിൽ ഇന്ത്യയുടെ അമലാൻ ബോർഗോയിൻ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.