Posted On
date_range Updated On
date_range ദക്ഷിണേഷ്യൻ ട്രയാത്ലൺ: ആദർശ് ചാമ്പ്യൻ
പൊഖാറ (നേപ്പാൾ): ദക്ഷിണേഷ്യൻ ട്രയാത് ലൺ ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത് ഇന്ത്യ. പുരുഷവിഭാഗത്തിൽ മലയാളി ആദർശ് മുരളീധരൻ നായരും വനിതകളിൽ മാൻസി മോഹിതെയും ജേതാക്കളായി. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമാണ് ആദർശ്. ഈ ഇനത്തിൽ ഇന്ത്യയുടെതന്നെ കൗഷിക് വിനായക് മലന്ദ്കർ രണ്ടാം സ്ഥാനത്തെത്തി. ജൂനിയർ ആൺകുട്ടികളിൽ ഇന്ത്യക്കാരായ സായ് ലോഹിതാക്ഷും കൃഷിവ് പട്ടേലും പെൺകുട്ടികളിൽ ദുർവിഷ പവാറും പ്രേരണ ശ്രാവൺകുമാറുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.