മു​ഹ​മ്മ​ദ് അ​ജ്മ​ലും ഭാ​ര്യ ജം​ഷീ​ല​യും വി​വാ​ഹ​വേ​ള​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

ഈ വിജയം കാണാൻ ഉമ്മയില്ലല്ലോ; മാതാവിന്‍റെ വേ​ർ​പാടി​ന്റെ 19-ാം നാൾ അർജുന അവാർഡ് തിളക്കത്തിൽ മുഹമ്മദ് അജ്മൽ

പാ​ല​ക്കാ​ട്: അ​ർ​ജു​ന അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ലാ​ണെ​ങ്കി​ലും മാ​താ​വ് ആ​സ്യയു​ടെ വി​യോ​ഗ ദുഃ​ഖ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് അ​ജ്മ​ൽ. 19 ദി​വ​സം മു​മ്പാ​ണ് ആ​സ്യ മ​രി​ച്ച​ത്. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കാ​ണാ​ൻ ആ​സി​യ ജീ​വി​ച്ചി​രി​പ്പി​ല്ല​ല്ലോ എ​ന്ന നൊ​മ്പ​ര​ത്തി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം. ക​ല്ല​ടി സ്കൂ​ളി​ൽ പ്ല​സ് വ​ണി​ന് പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​ജ്മ​ൽ കാ​യി​ക​രം​ഗ​ത്തേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. നി​ര​വ​ധി ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. 2023 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പു​രു​ഷ​ന്മാ​രു​ടെ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. മി​ക്സ്ഡ് റി​ലേ​യി​ൽ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. 2022 ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഇ​തേ ഇ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി. 2024ൽ ​പാ​രീ​സി​ൽ ന​ട​ന്ന ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്തു. അ​തേ​വ​ർ​ഷം ത​ന്നെ പ​രി​ശീ​ല​ന​ത്തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ് ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി അ​ജ്മ​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. വീ​ണ്ടും മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം പ​ങ്കെ​ടു​ത്തു തു​ട​ങ്ങി​യ​താ​യി അ​ജ്മ​ൽ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ 100, 200 മീ​റ്റ​റു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന അ​ജ്മ​ൽ ഇ​ന്ത്യ​ൻ നേ​വി​യി​ൽ ജോ​ലി ല​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് 400 മീ​റ്റ​റി​ലേ​ക്ക് മാ​റി​യ​ത്. 2019ൽ ​ആ​ണ് നേ​വി​യി​ൽ ജോ​ലി​ക്ക് ക​യ​റി​യ​ത്. ഇ​പ്പോ​ൾ ചീ​ഫ് പെ​റ്റി ഓ​ഫി​സ​ർ ആ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. കു​ഞ്ഞാ​ലി-​ആ​സി​യ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ച് മ​ക്ക​ളി​ൽ നാ​ലാ​മ​ത്തെ​യാ​ളാ​ണ് അ​ജ്മ​ൽ. കു​ടും​ബ​ത്തി​ലെ​ല്ലാ​വ​രും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് അ​ജ്മ​ൽ പ​റ​ഞ്ഞു. ഭാ​ര്യ ടി.​ജെ. ജം​ഷീ​ല​യും കാ​യി​ക​താ​ര​മാ​ണ്. അ​ത്‍ല​റ്റി​ക്സി​ൽ നാ​ഷ​ന​ൽ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വാ​ണ് ജം​ഷീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: മി​ദ്‌​ലാ​ജ്, ജ​സീ​ല, ത​സ്‌​നി, ഹ​ലീ​മ, സു​ര​യ്യ.

Tags:    
News Summary - Muhammed Ajmal Wins Arjuna Award Amidst Mother's Demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.