ലോക ചാമ്പ്യൻഷിപ് ടീമിന് മലയാളിത്തിളക്കം

ന്യൂഡൽഹി: ജൂലൈ 15ന് അമേരിക്കയിലെ ഓറിഗണിൽ ആരംഭിക്കുന്ന ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള 22 അംഗ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ഒമ്പത് മലയാളി അത്‍ലറ്റുകൾ നീരജ് ചോപ്ര നയിക്കുന്ന സംഘത്തിലുണ്ട്. എം. ശ്രീശങ്കർ, മുഹമ്മദ് അനീസ് (ലോങ് ജംപ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ട്രിപ്ൾ ജംപ്), എം.പി. ജാബിർ (400 മീ. ഹർഡ്ൽസ്), അമോജ് ജേക്കബ്, നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ് (4x400 മീ. റിലേ) എന്നിവരാണ് ടീമിലെ മലയാളി പ്രാതിനിധ്യം.

മറ്റുള്ളവർ: പുരുഷന്മാർ-നീരജ് ചോപ്ര, രോഹിത് യാദവ് (ജാവലിൻ ത്രോ), തേജിന്ദർ സിങ് ടൂർ (ഷോട്ട്പുട്ട്), അവിനാശ് സാബ് ലേ (3000 മീ. സ്റ്റീപ്ൾ ചേസ്), പ്രവീൺ ചിത്രവേൽ (ട്രിപ്ൾ ജംപ്), സന്ദീപ് കുമാർ (10 കി.മീ. നടത്തം), നാഗനാഥൻ പാണ്ഡി, രാജേഷ് രമേശ് (4x400 മീ. റിലേ), വനിതകൾ -ധനലക്ഷ്മി ശേഖർ (200 മീ.), ഐശ്വര്യ മിശ്ര (400 മീ.), പരുൽ ചൗധരി (3000 മീ. സ്റ്റീപ്ൾ ചേസ്), അനു റാണി (ജാവലിൻ ത്രോ), പ്രിയങ്ക ഗോസ്വാമി (10 കി.മീ. നടത്തം).

Tags:    
News Summary - Malayalee glory for the world championship team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT
access_time 2024-05-05 02:12 GMT