കെഫാക് സോക്കർ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: പത്തു മാസം നീളുന്ന ഫുട്ബാൾ മാമാങ്കമായ കെഫാക് ഇന്റർനാഷനൽ സോക്കർ-മാസ്റ്റേഴ്സ് ലീഗ് ഈ വർഷത്തെ മത്സരങ്ങൾക്ക് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്പോർട്സ് ഗ്രൗണ്ടിൽ തുടക്കമായി. കുവൈത്തിന്റെയും ഇന്ത്യയുടെയും ദേശീയഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ 18 ക്ലബുകൾ അണിനിരന്ന മാർച്ച് പാസ്റ്റ് നടന്നു.
മത്സരം അബ്ദുറഹ്മാൻ രണ്ടത്താണി, കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, സെക്രട്ടറി ജോസ് കാർമെണ്ട് എന്നിവർ കിക്കോഫ് ചെയ്തു. അണ്ടർ-19 ടീമുകൾ മാറ്റുരച്ച ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ് ഉദ്ഘാടന ദിനത്തിലെ ആകർഷണമായി. ടൂർണമെന്റിൽ കാർമൽ ഇന്ത്യൻ സ്കൂളിനെ പരാജയപ്പെടുത്തി ഇന്ത്യൻ സെൻട്രൽ സ്കൂൾ ചാമ്പ്യന്മാരായി.
കുവൈത്ത് പബ്ലിക് സ്പോർട്സ് അതോറിറ്റി പ്രതിനിധി യൂസഫ് അൽ ഹിന്ദി, കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത്, കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ജനറൽ സെക്രട്ടറി ജോസ് കാർമെണ്ട് എന്നിവർ ഇന്റർ സ്കൂൾ ടൂർണമെന്റ് ജേതാക്കൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു, ഹിക്മത് തോട്ടുങ്കൽ, മുനീർ അഹമ്മദ്, കെഫാക് അഡ്വൈസർ ടി.വി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. കെഫാക് പ്രതിനിധികളായ ബിജു ജോണി, റോബർട്ട് ബെർണാഡ്, ജോർജ്, അബ്ദുൽ റഹ്മാൻ, ഫൈസൽ ഇബ്രാഹിം, ബിജു എബ്രഹാം, റിയാസ്, കെ.സി. റബീഷ്, നാസർ പള്ളത്ത്, ഷനോജ് ഗോപി, സെക്രട്ടറി ഷാജു, ശുഐബ് ശൈഖ്, കെ.സി. നൗഷാദ്, ഉമൈർ അലി, അസ്വദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.