???????? ?????? ???????????????????? ?????????? ????????????? ?????????? ????????????? ???????? ???????? ? ???? ???????????????? ?????????????????????? ???????? ??????????. ????????? ???????? ??????? ?????????????? ??????? ?????????? ???????? ??????? ?????????????? ??????????????????? ?????? ?????.

ഏഴാമത് കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് പുലിക്കയത്ത് തുടക്കം

കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്​റ്റിവലി​​െൻറ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പി​​െൻറ ആഭിമുഖ്യത്തില്‍ കേര ള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴ ാമത് അന്താരാഷ്​ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയില്‍ തുടക്കമായി.

മഴ മ ാറിനിന്നെങ്കിലും പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നതിനാല്‍ അല്‍പം വൈകിയാണ് മത്സരം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങു കള്‍ക്കുശേഷം വിശിഷ്​ടാതിഥികള്‍ക്കായി റഷ്യന്‍ സ്വദേശി ഇവാന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ആശിഷ് റാവത്ത്, നയന്‍ പാ ണ്ഡെ എന്നിവര്‍ പ്രദര്‍ശന മത്സരം നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കയാക്കിങ് അസോസിയേഷ​​െൻറ നേതൃത്വത്തില്‍ നടത്തിയ നാഷനല്‍ കയാക്കിങ്​ മീറ്റില്‍ ജേതാവാണ് ആശിഷ് റാവത്ത്.

പ്രഫഷനല്‍ ഇനമായ സ്ലാലം മത്സരത്തിൽ അമിത് ഥാപ്പ ഒന്നാം സ്ഥാനവും ആശിഷ് റാവത്ത് രണ്ടാം സ്ഥാനവും ഇവാൻ കോഷ് ലക്കോവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബോട്ടർ ക്രോസ് മത്സരത്തിൽ ഇവാൻ കോഷ് ലക്കോവ്, ഡമാന സിങ്​, കുൽദീപ് സിങ്​ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ശനിയാഴ്ച ഇൻറർ മീഡിയറ്റ് വിഭാഗത്തിൽ സ്ലാലം, ബോട്ടർ ക്രോസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കോടഞ്ചേരി: കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടഞ്ചേരി ചാലിപ്പുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍ ഫെസ്​റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ്​ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടഞ്ചേരി പോലെയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി സാഹസിക ടൂറിസം സാധ്യത ഉപയോഗിക്കാനാകണം എന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാഹസിക ടൂറിസത്തില്‍ കേരളത്തിന് പുതിയ ചരിത്രം സൃഷ്​ടിക്കാന്‍ കഴിയും. തുടക്കത്തിൽ അഞ്ചുമുതല്‍ എട്ടുവരെ രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളെ മാത്രം പങ്കെടുപ്പിക്കാന്‍ കഴിഞ്ഞിരുന്ന കോടഞ്ചേരിയില്‍ വര്‍ഷംതോറും വിദേശ താരങ്ങളുടെ പങ്കാളിത്തം വര്‍ധിക്കുന്നത് സംഘാടന മികവി​​െൻറയും ജനങ്ങളുടെ സഹകരണത്തി​​െൻറയും വിജയമാണ്.
കയാക്കിങ്ങിനുപുറമെ പാരാ​ൈഗ്ലഡിങ്, സ്‌കൂബ ഡൈവിങ്​, മൗണ്ടന്‍ സൈക്കിളിങ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങള്‍ക്കും ഇവിടം അനുയോജ്യമാണെന്നും മന്ത്രി പറഞ്ഞു.

ജോർജ്​​ എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബാബു പറശ്ശേരി മുഖ്യാതിഥിയായി. ജില്ല കലക്ടർ സാംബശിവ റാവു, കൊടുവള്ളി ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ മൈമൂന ഹംസ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ലിസി ചാക്കോ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. അഗസ്​റ്റിൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ ഒ. രാജഗോപാൽ, കെ.കെ.സി.എ ജനറൽ സെക്രട്ടറി പ്രശാന്ത് കുഷ് വാഹ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - kayaking championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.