Posted On
date_range Updated On
date_range ഐ.എസ്.എൽ; ജിതിന്റെ ഗോളിൽ ബഗാനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്
ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് തോൽവിയോടെ തുടക്കം. നോർത്ത് ഈസ്റ്റ് യുനൈറ്റഡ് സ്വന്തം തട്ടകത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചു. ഗോൾരഹിത സമനിലയിലേക്ക് നീങ്ങിയ കളിയുടെ ഇൻജുറി ടൈമിൽ മലയാളി താരം എം.എസ്. ജിതിനാണ് (90+2) വിജയ ഗോൾ നേടിയത്. പന്തടക്കത്തിലും ഷോട്ടുകളിലും വ്യക്തമായ മുൻതൂക്കം പുലർത്തിയ കൊൽക്കത്തക്കാർക്ക് സ്കോർ ചെയ്യാനായില്ല. ആദ്യ കളിയിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച കേരള ബ്ലാസ്റ്റേഴ്സാണ് പട്ടികയിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.