കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ സാങ്കേത് സാർഗറിന് വെള്ളി

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ സാങ്കേത് മഹാദേവ് സാർഗർ വെള്ളി നേടി. 55 കിലോ വിഭാഗത്തിലാണ് 21കാരനായ മഹാരാഷ്ട്ര സ്വദേശിയുടെ നേട്ടം.

അവസാന ശ്രമത്തിൽ മലേഷ്യൻ താരം ഒന്നാമതെത്തി. അവസാന ഘട്ടത്തിൽ പരിക്കേറ്റതാണ് സാങ്കേതിന് തിരിച്ചടിയായത്. സ്നാച്ച് റൗണ്ടിൽ 113 കിലോ ഭാരം ഉയർത്തി സാങ്കേത് വ്യക്തമായ ലീഡ് നേടി. ക്ലീൻ ആൻഡ് ജെർക് റൗണ്ടിലെ ആദ്യ ശ്രമത്തിലും 135 കിലോ ഉയർത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

എന്നാൽ, പിന്നീടുള്ള രണ്ടു ശ്രമങ്ങളിലും താരം പരാജയപ്പെട്ടു. 139 കിലോയാണ് ഉയർത്തേണ്ടത്. മൊത്തം 248 കിലോയാണ് സാങ്കേത് ഉയർത്തിയത്. മലേഷ്യയുടെ മുഹമ്മദ് അനീഖിനാണ് സ്വർണം. ക്ലീൻ ആൻഡ് ജെർക് റൗണ്ടിൽ താരം 142 കിലോ ഉയർത്തി.

Tags:    
News Summary - India's Sanket Sargar Wins Silver In 55kg Category Weightlifting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.