അതിർത്തിയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും പിന്തുണയുമായി കായിക താരങ്ങൾ രംഗത്ത്. യുദ്ധ പാകിസ്താൻ തെരഞ്ഞെടുത്തതാണെന്നും ഇന്ത്യൻ ആർമിയുടെ മറുപടി ഏറ്റവും മര്യാദയുള്ളതാണെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സേവാഗ് എക്സിൽ കുറിച്ചു. പാകിസ്താൻ ഒരിക്കലും ഇത് മറക്കില്ലെന്നും അദ്ദേഹം പറയുന്നു. അതിർത്തി കാക്കുന്നതിന് ഇന്ത്യൻ ആർമിയെയും മറ്റ് ഫോഴ്സുകളെയും അഭിനന്ദിച്ചാണ് ശിഖർ ധവാന്‍റെ പോസ്റ്റ്.
ക്രിക്കറ്റ് താരങ്ങളായ അമ്പാട്ടി റായുഡു, ജാവ്ലിൻ ത്രോ താരം നീരജ് ചോപ്ര എന്നിവരെല്ലാം തന്നെ ആർമിക്ക് പിന്തുണയുമായി രംഗത്തെത്തി. പാകിസ്താൻ അയച്ച ഡ്രോണുകളെയെല്ലാം തന്നെ ഇന്ത്യ പ്രതിരോധിച്ചതിന് ശേഷമാണ് താരങ്ങളുടെ പ്രതികരണം.
ഏപ്രിൽ 22ൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷം യുദ്ധ സമാന അന്തരീക്ഷത്തിലേക്ക് മാറിയത്. 26 ഇന്ത്യക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.രണ്ടാഴ്ചയ്ക്ക് ശേഷം ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിക്കുകയും ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുകയും നൂറോളം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പാകിസ്താൻ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയത്. എന്നാൽ ഇതിനെയെല്ലാം ഇന്ത്യ ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നു. ശേഷം തിരിച്ചടിയെന്നോണം പാകിസ്താനിലെ ചില ഭാഗങ്ങളിലേക്ക് ഇന്ത്യ മിസൈൽ അയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.