(ഫയൽ ചിത്രം)

ഫൈവ്​സ്​ ഹോക്കി ഏഷ്യാ കപ്പ്​: ഇന്ത്യ ജേതാക്കൾ

മസ്കത്ത്​: സലാലയിൽ നടന്ന പ്രഥമ ഫൈവ്​സ്​ ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായി. ഫൈനലിൽ അയൽക്കാരായ പാകിസ്താനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ്​ ഇന്ത്യ കീരീടം ചൂടിയത്​. സലാല സുല്‍ത്താന്‍ ഖാബുസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ഇരു പാദങ്ങളിലുമായി നാല് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.

ഷൂട്ടൗട്ടിൽ മനീന്ദർ സിങ്ങും ഗുർജോത് സിങ്ങും ഇന്ത്യക്കായി സ്കോർ ചെയ്തപ്പോൾ പാക് താരങ്ങളായ അർഷാദ് ലിയാഖത്തിന്റെയും മുഹമ്മദ് മുർതാസയുടെയും ഷോട്ടുകൾ ഗോൾകീപ്പർ സൂരജ് കർക്കേര തടുത്തിട്ടു.

ഫൈനലിലെത്തിയ ഇന്ത്യയും പാകിസ്താനും അടുത്ത വര്‍ഷം മസ്‌കത്തില്‍ നടക്കാനിരിക്കുന്ന ഹോക്കി ഫൈവ്‌സ് ലോകകപ്പില്‍ നേരിട്ട് യോഗ്യത സ്വന്തമാക്കി.

Tags:    
News Summary - India wins Fives Hockey Asia Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.