ഹിലോ ഓപൺ: ആദ്യ റൗണ്ടിൽ വീണ് ലക്ഷ്യ സെൻ

ബെർലിൻ: ഹിലോ ഓപൺ ടൂർണമെന്റിൽ ഒന്നാം റൗണ്ട് കടക്കാനാവാതെ ഇന്ത്യൻ താരം ലക്ഷ്യ സെൻ. ലോക ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവും കോമൺവെൽത്ത് ചാമ്പ്യനുമായ ലക്ഷ്യ 12-21 5-21നാണ് ഹോങ്കോങ്ങിന്റെ എൻജി കാ ലോങ്ങിനോട് തോൽവിയറിഞ്ഞത്. ഉടനീളം ഇന്ത്യൻ താരം ഉഴറിയ കളി 27 മിനിറ്റിൽ അവസാനിച്ചു.

കിഡംബി ശ്രീകാന്ത്, സമീർ വർമ, എച്ച്.എസ് പ്രണോയ്, സൈന നെഹ്വാൾ, മാളവിക ബൻസോദ് എന്നിവരും ഡബ്ൾസിൽ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി ജോഡിയും പ​ങ്കെടുക്കുന്നുണ്ട്. 

Tags:    
News Summary - Hylo Open: Lakshya Sen suffers straight-game loss to Ng Ka Long Angus in first round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.