ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ഇ​ന്റ​ർ ക്ല​ബ് സ്കേ​റ്റി​ങ് റോ​ൾ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ അ​ഭി​ന​വ് മു​കു​ന്ദ​ൻ, വൈ​ശാ​ഖ്, സ​ന​ദ്, മു​ഹ​മ്മ​ദ് ആ​സിം

സ്കേറ്റിങ് റോൾ ബാളിൽ തിളങ്ങി നാല് പ്രതിഭകൾ

പാ​ല​ക്കാ​ട്: സ്കേ​റ്റി​ങ് റോ​ൾ ബാ​ളി​ൽ അ​ന്ത​ർ ദേ​ശീ​യ​ത​ല​ത്തി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ജി​ല്ല​യി​ലെ നാ​ല് ദേ​ശീ​യ താ​ര​ങ്ങ​ൾ. ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്റ​ർ ക്ല​ബ് റോ​ൾ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് ഇ​വ​ർ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

അ​ണ്ട​ർ 17 ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യ പാ​ല​ക്കാ​ട് വ​ട​ക്ക​ന്ത​റ​യി​ലെ വൈ​ശാ​ഖ്, അ​ണ്ട​ർ 11 ടീം ​അം​ഗ​ങ്ങ​ളാ​യ കു​റ്റി​പ്പ​ള്ള​ത്തെ എ. ​മു​ഹ​മ്മ​ദ് അ​സീം, ആ​യ​ക്കാ​ട്ടെ അ​ഭി​ന​വ് മു​കു​ന്ദ​ൻ, ചു​ങ്ക​മ​ന്ദ​ത്തെ സ​ന​ദ് എ​ന്നി​വ​രാ​ണ് നേ​ട്ടം കൊ​യ്ത​ത്. അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ​ൻ ടീ​മി​ൽ വൈ​ശാ​ഖും അം​ഗ​മാ​ണ്.

അ​ണ്ട​ർ 11ൽ ​സെ​ക്ക​ൻ​ഡ് വി​ന്ന​റാ​ണ് ടീം ​ഇ​ന്ത്യ. ശ്രീ​ല​ങ്ക​യു​ടെ കാ​യി​ക മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ജി​ല്ല സ്കേ​റ്റി​ങ് റോ​ൾ ബാ​ൾ അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ ഫോ​ർ​ട്ട് റോ​ള​ർ സ്കേ​റ്റി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശീ​ല​നം നേ​ടി​യ താ​ര​ങ്ങ​ൾ ജി​ല്ല, സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ മി​ക​ച്ച ക​ളി പു​റ​​ത്തെ​ടു​ത്താ​ണ് ദേ​ശീ​യ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​ത്.

Tags:    
News Summary - Four players in skating roll ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT