ഗോകുലം കേരള താരങ്ങൾ പരിശീലനത്തിൽ

തരംതാഴുമോ ഗോകുലം? ഇന്നറിയാം

ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ചൊവ്വാഴ്ച റെലഗേഷൻ റൗണ്ടിലെ അവസാന മത്സരം. വൈകുന്നേരം 6.30ന് ഡെക്കാൻ അറീനയിൽ നാംധാരി എഫ്.സിയാണ് എതിരാളികൾ. ഇതിൽ ജയിച്ചെങ്കിൽ മാത്രമേ ഗോകുലത്തിന് തരംതാഴ്ത്തപ്പെടാതെ ലീഗിൽ തുടരാനാവു.

റെലഗേഷൻ റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമാണ് മലബാറിയൻസിന് നേടാനായത്. ഐസ്വാൾ എഫ്.സി (4), നാംധാരി (3), റിയൽ കശ്മീർ (3) എന്നിവരാണ് മറ്റു ടീമുകൾ. ആദ്യ മൂന്ന് സ്ഥാനക്കാരാണ് ലീഗിൽ നിലനിൽക്കുക. ജയിച്ചാൽ ഗോകുലത്തിന് നാല് പോയന്റുമായി രക്ഷപ്പെടാം. സീസൺ പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനക്കാരായതോടെയാണ് ഗോകുലം (8) റെലഗേഷൻ റൗണ്ടിലേക്ക് വീണത്.

വനിതകൾ ഇന്ന് ശ്രീഭൂമിക്കെതിരെ

കൊൽക്കത്ത: ഇന്ത്യൻ വനിത ലീഗിൽ ഗോകുലം കേരള എഫ്.സി ചൊവ്വാഴ്ച ശ്രീഭൂമി എഫ്.സിയെ നേരിടും. 13 പോയന്റുമായി അഞ്ചാമതാണ് ഗോകുലം. ഇന്നത്തെയുൾപ്പെടെ മൂന്ന് മത്സരങ്ങളാണ് ബാക്കി. ഒന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 30 പോയന്റുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.