ഡീഗോ മറഡോണയുടെ ബാല്യകാല ചിത്രം
Posted On
date_range Updated On
date_range 17 വയസ്സ്; 1978ൽ അർജന്‍റീനയിൽ ലോകകപ്പ് നടക്കുമ്പോൾ ഡീഗോ മറഡോണയെ ടീമിലെടുത്തില്ല
അർജന്‍റീനയിൽ ഒരു വിസ്മയ ബാലൻ പന്തുതട്ടിത്തുടങ്ങി ശ്രദ്ധനേടിയ കാലത്തായിരുന്നു ലോകകപ്പിന് ആ നാട് വേദിയായത്. അർജന്‍റീനോസ് ജൂനിയേഴ്സിലെ ഗോളടി മികവുമായി അണ്ടർ 20 ദേശീയ ടീമിൽ ഇടം നേടിയെങ്കിലും ആ 17കാരനെ കോച്ച് സെസാർ ലൂയിസ് മെനോട്ടി ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. സ്വന്തം നാട്ടിലെ വലിയൊരു മേളയുടെ സമ്മർദം ആ കൗമാരക്കാരന് താങ്ങാൻ കഴിയില്ലെന്നായിരുന്നു കോച്ചിന്‍റെ നിരീക്ഷണം. അങ്ങനെ ആ കൗമാരക്കാരൻ സ്വന്തം മണ്ണിലെ ലോകകപ്പ് വിജയത്തിന് പുറംകാഴ്ചക്കാരനായി മാറി. അവനാണ് പിന്നീട് അർജന്‍റീനയുടെയും ലോക ഫുട്ബാളിന്‍റെയും നക്ഷത്രമായി മാറിയ ഡീഗോ മറഡോണ. 1986 ലോകകപ്പ് വിജയത്തിലേക്ക് അർജന്‍റീനയെ ഒറ്റക്ക് നയിക്കാനും ഡീഗോക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.