ദോഹ: എ.എഫ്.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ ഖത്തറിനോട് തോൽവിയേറ്റുവാങ്ങി ഇന്ത്യ. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ആതിഥേയരുടെ ജയം.
അല്‍ ഹാശ്മി അല്‍ ഹുസൈനും (18) വിവാദ പെനാൽറ്റിയിൽ ജസീം അല്‍ ശർശാനിയും (67) ഖത്തറിനായി സ്കോര്‍ ചെയ്തു. ഇന്ത്യക്കായി മലയാളി താരം മുഹമ്മദ് സുഹൈൽ (52) തുടർച്ചയായ രണ്ടാം മത്സത്തിലും ഗോൾ നേടി. 66ാം മിനിറ്റിൽ ഇന്ത്യയുടെ പ്രാംവീർ സിങ് ചുവപ്പ് കാർഡ് കണ്ടു.
ആദ്യ കളിയിൽ ബഹ്റൈനെ 2-0ത്തിന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഗ്രൂപ് ‘എച്ചി’ലെ അടുത്ത പോരാട്ടത്തിന് ഇറങ്ങിയത്. 18ാം മിനിറ്റിൽ ഹാശ്മിയിലൂടെ ഖത്തർ മുന്നിലെത്തി. രണ്ടാം പകുതിയിൽ പാലക്കാട്ടുകാരൻ സുഹൈലിന്റെ ടൂർണമെന്റിലെ മറ്റൊരു മനോഹര ഗോൾ. 66ാം മിനിറ്റില്‍ നൂറെൽദാൻ ഇബ്രാഹീമിനെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ പ്രാംവീര്‍ സിങ് ബോക്സില്‍ വീഴ്ത്തി.
ഇതോടെ പ്രാംവീറിന് രണ്ടാം മഞ്ഞക്കാര്‍ഡ്. ഖത്തറിന് അനുകൂലമായി പെനാൽറ്റിയും. 10 പേരായി ചുരുങ്ങിയ ഇന്ത്യക്കെതിരെ ലീഡുയർത്താൻ ഖത്തർ വീണ്ടും കിണഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഖത്തര്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് പോയന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ചൊവ്വാഴ്ച ബ്രൂണെയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.