Posted On
date_range Updated On
date_range അണ്ടർ 17 വനിത ലോകകപ്പ്: കൊളംബിയയെ വീഴ്ത്തി സ്‍പെയിനിന് കിരീടം
മുംബൈ: ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥ്യമരുളിയ അണ്ടർ 17 വനിത ലോകകപ്പിൽ കിരീടനേട്ടം ആവർത്തിച്ച് സ്പെയിൻ. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പെൺകൗമാരം പരാജയപ്പെടുത്തിയത്.
82ാം മിനിറ്റിൽ അന മരിയ സപാതയിലൂടെ പിറന്ന സെൽഫ് ഗോൾ കൊളംബിയൻ സ്വപ്നങ്ങൾ തകർത്തെറിയുകയായിരുന്നു. ലൂസേഴ്സ് ഫൈനലിൽ ജർമനിയെ തോൽപിച്ച് നൈജീരിയ മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയം മത്സരം 3-3 സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു (3-2) ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.