Posted On
date_range Updated On
date_range എൽസി, ലൂക: രണ്ടു വിദേശികൾ കൂടി ബ്ലാസ്റ്റേഴ്സിലേക്ക്
കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് വിദേശ ക്വാേട്ടയിലെ അവശേഷിക്കുന്ന രണ്ടു താരങ്ങളെക്കൂടി വലയിലാക്കിയതായി സൂചന. ഏഷ്യൻ ക്വാേട്ടയിലേക്ക് ആസ്ട്രേലിയ സെൻറർ ബാക്ക് േജാർദൻ എൽസി, സ്ലൊവീനിയൻ സ്ട്രൈക്കർ ലൂക മാസെൻ എന്നിവരുമായി കരാറിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്.
ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും. സ്ലൊവീനിയൻ യൂത്ത് ടീമുകളിൽ കളിച്ച ലൂക നിലവിൽ സ്ലൊവീനിയൻ രണ്ടാം ഡിവിഷൻ ലീഗ് ക്ലബ് ട്രിഗ്ലാവ് ക്രാെൻറ താരമാണ്. താരം ബ്ലാസ്റ്റേഴ്സുമായി ധാരണയിലെത്തിയതായി സ്ലൊവീനിയൻ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഡ്ലെയ്ഡ് യുനൈറ്റഡിൽ നിന്നാണ് ജോർദൻ എൽസിയുടെ വരവ്. വിസെെൻറ ഗോൺസാൽവസ്, ഫകുണ്ടോ പെരേര, സെർജിയോ സിഡോഞ്ച, കോസ്റ്റ, ഗാരി ഹൂപർ എന്നിവർ നേരത്തെ ബ്ലാസ്റ്റേഴ്സിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.