ബെയ്​ലി​െൻറ നിരാശ

തോൽവിയെക്കാൾ ഭയാനകം ഇൗ സമനില

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ വലയിൽ ആറുഗോൾ അടിച്ച്​ ആറാടിയ ​േടാട്ടൻഹാമിന്​ സമനിലക്കുരുക്ക്​.

സ്വന്തം ഗ്രൗണ്ടിൽ വെസ്​റ്റ്​ഹാം യുനൈറ്റഡാണ്​ ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാമിനെ 3-3ന്​ പിടിച്ചുകെട്ടിയത്​. കളിയുടെ ആദ്യ പകുതിയിൽ മൂന്നു ഗോളുമായി ലീഡ്​ പിടിച്ചശേഷം ലോങ്​ വിസിലിന്​ 10 മിനിറ്റ്​ ബാക്കിയുള്ള​േപ്പാഴാണ്​ ടോട്ടൻഹാം സ്വന്തം ഗോൾമുഖം മലർക്കെ തുറന്നിട്ട്​ മൂന്നുഗോൾ വഴങ്ങിയത്​.

പന്തുരുണ്ട്​ 42ാം സെക്കൻഡിൽ ഗോളടിച്ച്​ ഹ്യൂങ്​ മിൻ സൺ ആണ്​ തുടങ്ങിയത്​. തുടർന്ന്​ ഇരട്ട ഗോളുമായി ഹാരി കെയ്​ൻ (8, 16) പട്ടിക തികച്ചു.

എന്നാൽ, 82ാം മിനിറ്റിൽ ഫാബിയാൻ ബാൽബുവേനയിലൂടെ തിരിച്ചടി തുടങ്ങിയ വെസ്​റ്റ്​ഹാമിന്​ 85ാം മിനിറ്റിൽ ഡേവിസൺ സാഞ്ചസ്​ സെൽഫ്​ ഗോളിലൂടെ രണ്ടാം ഗോൾ സമ്മാനിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിലാണ്​ റീബൗണ്ട്​ പന്ത്​ ലോങ്​ റേഞ്ചിലൂടെ മാനുവൽ ലാൻസിനി വലയിലാക്കിയത്​. മറ്റൊരു മത്സരത്തിൽ ആസ്​റ്റൻ വില്ല ലെസ്​റ്ററിനെ തോൽപിച്ചു (1-0).

Tags:    
News Summary - Tottenham draw 3-3 against West Ham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.