ഹാട്രിക്ക് ടോറസ്! മിന്നും വിജയവുമായി കോപ്പ ഡെൽ റേ ക്വാർട്ടറും കടന്ന് ബാഴ്സലോണ

കോപ്പ ഡെൽ റേ (സ്പാനിഷ് കപ്പ് ഫുട്ബാൾ) ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് തകർപ്പൻ ജയം. വലൻസിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സക്കായി ഫെറാൻ ടോറസ് ഹാട്രിക്ക് ഗോളുകളിലേക്ക് വല കുലുക്കി മിടുക്കുകാട്ടി.

മത്സരം തുടങ്ങി അരമണിക്കൂറിനുള്ളിൽ ഫെറാൻ ഹാട്രിക്ക് തികച്ചു. മൂന്നാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ യുവസ്ട്രൈക്കർ 14 മിനിറ്റിന് ശേഷം രണ്ടാം ഗോളും സ്വന്തമാക്കി. 30-ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ ഹാട്രിക്ക്. 23-ാം മിനിറ്റിൽ ഫെർമിൻ ലോപസും 59ാം മിനിറ്റിൽ കൗമാരതാരം ലാമിൻ യമാലും ബാഴ്സക്കായി ഗോൾ വല ചലിപ്പിച്ചു.

ജനുവരി 27ന് നടന്ന 'ലാ-ലീഗ' മത്സരത്തിലും വലൻസിയക്കെതിരെ ബാഴ്സലോണ തകർപ്പൻ ജയം നേടിയിരുന്നു. മുൻ ജർമൻ കോച്ചും ബയേൺ മ്യൂണിക്കിന് അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്ത പരിശീലകനുമായ ഹാൻസി ഫ്ലിക്ക് ആണ് ബാഴ്സയുടെ നിലവിലെ കോച്ച്. മുൻ സീസണുകളിലെ ടീമിന്റെ മോശം പ്രകടനത്തിൽനിന്ന് കരകയറാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ബാഴ്സ ഇക്കുറി കിരീടനേട്ടങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്.

Tags:    
News Summary - Hattrick Torres! Barcelona passed the quarter of the Copa del Rey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.