വടവന്നൂർ: ലോകകപ്പ് ഫുട്ബാൾ ലഹരിയിലാണ് കുണ്ടുകാട് പ്രദേശമാകെ. ബ്രസീൽ, അർജന്റീന, പോർചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ എല്ലാ രാജ്യങ്ങളുടെയും ജഴ്സിയുടെ നിറം നാടാകെ നിറഞ്ഞിരിക്കുന്നു. ഇതുകൂടാതെ ഇന്ത്യയും ഒരു കാലത്ത് ലോകകപ്പിൽ കയറുമെന്ന് സൂചിപ്പിക്കുന്ന ഫ്ലക്സും കൂട്ടത്തിൽ ശ്രദ്ധ നേടുന്നു. കുണ്ടുകാട്ടിൽ പ്ലൂട്ടോ ക്ലബ് ഒരുക്കിയ 32 ലോകകപ്പ് ടീമുകളുടെ ഫ്ലക്സ് ബോർഡിൽ, ഒരിക്കൽ ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ ദേശീയഗാനം ഉയരുമെന്നും വ്യക്തമാക്കുന്നു.
വൈദ്യുതി പോസ്റ്റ്, കനാൽ കൾവെർട്ട്, പാലം, ചുറ്റുമതിൽ തുടങ്ങി എല്ലായിടത്തും ലോകകപ്പ് മയമാണ്. പ്ലൂട്ടോ ക്ലബ് പ്രസിഡന്റ് എസ്. സുജിൻ, സെക്രട്ടറി സുധീഷ്, ട്രഷറർ കെ. ഉമേഷ് എന്നിവർ ഉൾപ്പെടെ പത്തിലധികം ക്ലബ് അംഗങ്ങൾ സംയുക്തമായാണ് കുണ്ടുകാടിനെ പന്ത് കളിയുടെ നിറങ്ങളാൽ സജീവമാക്കിയത്. വടവന്നൂർ ജങ്ഷനിലും ഫുട്ബാൾ താരങ്ങളുടെ കമാനങ്ങൾ ഉയർന്നിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാവാത്ത ആവേശമാണ് പുതുനഗരം, കൊടുവായൂർ, മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശന, പെരുവെമ്പ് പഞ്ചായത്തുകളിലെ തെരുവുകളിൽ നിറഞ്ഞിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.