ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു

രണ്ടാം കിരീടം തേടി ദ ബ്ലൂസ്

തൊട്ടതെല്ലാം പൊന്നാക്കുന്നൊരു ശീലമുണ്ട് ബംഗളൂരു എഫ്.സിക്ക്. ഏഴുവർഷം മാത്രം പ്രായമുള്ള ക്ലബി െൻറ ഷോക്കേസിലേക്ക് എത്തിയ നേട്ടങ്ങൾ നിരവധി.

അരങ്ങേറ്റത്തിലേതടക്കം രണ്ടുവീതം െഎ ലീഗ്, ഫെഡറേഷൻ കപ്പ് കിരീടങ്ങൾ, സൂപ്പർ കപ്പ് ചാമ്പ്യൻഷിപ്, എ.എഫ്.സി കപ്പ് റണ്ണേഴ്സ് അപ്. െഎ.എസ്.എൽ ചരിത്രം പരിശോധിച്ചാൽ കളിച്ച മൂന്നു സീസണുകളിൽ ഒരു കിരീടം, ഒരുതവണ റണ്ണേഴ്സ് അപ്, കഴിഞ്ഞ സീസണിൽ സെമിഫൈനൽ.

പ്രഫഷനലിസം കൈമുതലാക്കി സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഇന്ത്യയിലെ ഏതൊരു ക്ലബും മോഹിക്കുന്ന നേട്ടങ്ങളിലേക്ക് കുറഞ്ഞ കാലത്തിനിടെ പന്തടിച്ചുകയറ്റിയ ടീമാണ് ദ ബ്ലൂസ് എന്ന വിളിപ്പേരുള്ള ബംഗളൂരു എഫ്.സി.

വിജയനായകനാവാൻ വീണ്ടും ഛേത്രി

പ്രീമിയർ ലീഗായാലും സൂപ്പർ ലീഗായാലും ബംഗളൂരുവിനൊരു പ്രത്യേകതയുണ്ട്. ഇന്ത്യൻ നായകനെയുംകൊണ്ട് തലയെടുപ്പോടെയേ കളത്തിലിറങ്ങൂ. െഎ.പി.എൽ ക്രിക്കറ്റിൽ കഴിഞ്ഞ എട്ടു സീസണിലും വിരാട് കോഹ്​ലിയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവി െൻറ അമരത്ത്.

െഎ.എസ്.എല്ലിലാകട്ടെ, ക്ലബി െൻറ എട്ടാം സീസണിലും ഇന്ത്യൻ നായകൻ സുനിൽ ഛേത്രി തന്നെയാണ് പടനയിക്കുന്നത്. മറ്റു പല െഎ.എസ്.എൽ ക്ലബുകളെയും പോലെ ടീമിനെ അടിമുടി ഉടച്ചുവാർക്കുന്ന ശീലം ബംഗളൂരുവിനില്ല. കീ പൊസിഷനുകളിലെ മിക്ക താരങ്ങളും വർഷങ്ങളായി ഒന്നിച്ചു കളിക്കുന്നവരാണ്. ആദ്യ കളി മുതൽ ടീമി െൻറ ഒത്തിണക്കം ബംഗളൂരു ടീമിൽ പ്രകടമാവുന്നതും അതുകൊണ്ടാണ്.

മലയാളികളായ ആഷിക് കുരുണിയൻ, ലിയോൺ അഗസ്​റ്റിൻ എന്നിവരടക്കം കഴിഞ്ഞ സീസണിലെ 17 താരങ്ങളെ ബംഗളൂരു നിലനിർത്തി. ദേശീയ ടീമിലെ കോമ്പിനേഷനായ ഉദാന്തസിങ്- സുനിൽ ഛേത്രി -ആഷിഖ് കരുണിയൻ ത്രയത്തിൽ തന്നെയാണ് ഇൗ സീസണിലും കോച്ച് പ്രതീക്ഷയർപ്പിക്കുന്നത്. മൂർച്ച കൂട്ടാൻ നോർവീജിയൻ സ്ട്രൈക്കർ ക്രിസ്​റ്റിൻ ഒപ്സെത്തിനെ ടീമിലെത്തിച്ചിട്ടുണ്ട്.

മധ്യനിരയിൽ റാഫേൽ അഗസ്​റ്റോയും പിൻനിരയിൽ ആൽബർട്ട് സെറാനും ടീം വിട്ടു. പ്രതിരോധത്തിലെ സ്ഥിരസാന്നിധ്യമായിരുന്ന ഇന്ത്യൻ താരം നിഷുകുമാർ ഇത്തവണ ബ്ലാസ്​റ്റേഴ്സിലേക്ക് ചേക്കേറിയപ്പോൾ പകരം ഗോകുലം കേരളയിൽനിന്ന് വുങ്ഗയം മുയ്റാങ്ങിനെ ടീമിലെടുത്തു.

സ്പാനിഷ് താരങ്ങളായ യുവാനൻ ഗോൺസാലസ്, ദിമാസ് ദെൽഗാഡോ, ആസ്​ട്രേലിയൻ താരം എറിക് പാർത്താലു, ജമൈക്കൻ താരം ദെഷോൺ ബ്രോൺ എന്നീ വിദേശ താരങ്ങളെ നിലനിർത്തിയ ബംഗളൂരു ക്രിസ്​റ്റിൻ ഒപ്സെതിനെ കൂടാതെ തായ്​ലൻഡ്​ ക്ലബായ സുഫാൻബുരിയിൽനിന്ന് ബ്രസീലിയൻ സ്ട്രൈക്കർ ക്ലീറ്റൻ സിൽവ, പ്രതിരോധ നിരയിലേക്ക് മോഹൻ ബഗാനിൽനിന്ന് ഫ്രാൻ ഗോൺസാലസ് എന്നിവരെ പുതുതായി എത്തിച്ചു.

സെറ്റ്പീസുകളുടെ രാജാവായ ദിമാസ് ദെൽഗാഡോ കഴിഞ്ഞ സീസണിൽ ബംഗളൂരു മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ബാറിന് കീഴിൽ ഇന്ത്യൻ താരം ഗുർപ്രീത് സിങ് സന്ധുവി െൻറ പരിചയസമ്പത്തു തന്നെയാണ് കൈമുതൽ. രണ്ടാമനായി ലാൽതോംമാവിയ റാൽതെ ടീമിൽ മടങ്ങിയെത്തി.

മധ്യനിരയിൽ ചെറുപ്പത്തി െൻറ കരുത്താണ് ഇത്തവണ ബംഗളൂരുവി െൻറ പ്രധാന പരീക്ഷണം. പരിചയസമ്പന്നരായ ദിമാസ് ദെൽഗാഡോക്കും എറിക് പാർത്താലുവിനും കൂട്ടായി അണ്ടർ 21 താരങ്ങളായ സുരേഷ് സിങ് വാങ്ജം, അമയ് മൊറാജ്കർ, ഹുയിദ്രോം തോയ് സിങ്, ഇമ്മാനുവൽ ലാൽചൻചുഹ എന്നിവരെയാണ് അണിനിരത്തുന്നത്. നവംബർ 22ന് എഫ്.സി ഗോവയുമായാണ് ബംഗളൂരുവി െൻറ ആദ്യ മത്സരം.

ബംഗളൂരു എഫ്​.സി

കോച്ച്: കാൾസ് കൊഡ്രാറ്റ്

െഎ.എസ്.എൽ ബെസ്റ്റ്: ചാമ്പ്യൻ (2018-19)

ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, ലാൽതോംമാവിയ റാൽതെ, ലാറ ശർമ

പ്രതിരോധം: രാഹുൽ ബേക്കെ, പ്രതീക് ചൗധരി, ഹർമൻജോത് കബ്ര, ഫ്രാൻ ഗോൺസാലസ്, യുവാനൻ ഗോൺസാലസ്, അജിത് കുമാർ, വുങ്ഗയം മുയ്റാം, ജോ സൊർലിയാന, പരാഗ് ശ്രീവസ്, ബിശ്വ ദർജി

മധ്യനിര: ദിമാസ് ദെൽഗാഡോ, എറിക് പാർത്താലു, അജയ് ചേത്രി, നാംഗ്യാൽ ഭൂട്ടിയ, സുരേഷ് വാങ്ജം, നോറെം റോഷൻ സിങ്, അമയ് മോറജ്കർ, ഹുയിദ്രോം തോയ് സിങ്, ഇമ്മാനുവൽ ലാൽചൻചുഹ

മുന്നേറ്റനിര: സുനിൽ ചേത്രി, ക്ലീറ്റൻ സിൽവ, ക്രിസ്റ്റ്യൻ ഒപ്സെത്, ദെഷോൺ ബ്രോൺ, ആഷിക് കുരുണിയൻ, ഉദാന്ത സിങ്, എഡ്മണ്ട് ലാൽറിൽഡിക, ലിയോൺ അഗസ്റ്റിൻ, തൊങ്കോസിം ഹൊയ്കിപ്

Tags:    
News Summary - The blues aiming for second ISL crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.