'എടാ ശരീഫേ.. ഇയ്യാള്​ കൊള്ളാലോ'; വൈറലായ ഫുട്​ബാൾ ക്ലബിന്‍റെ പേരിന്​ പിന്നിലെ രഹസ്യം ഇതാണ്​

മഡ്രിഡ്​: യുവേഫ ചാമ്പ്യൻസ്​ ലീഗിൽ ചൊവ്വാഴ്ച രാത്രി നടത്തിയ വലിയ അട്ടിമറിയോടെ കാൽപന്ത്​ ലോകം ശരീഫിന്​ പിന്നാലെയാണ്​. സാക്ഷാൽ റയൽ ​മഡ്രിഡിനെ സാന്‍റിയാഗോ ബെർണബ്യൂവിൽ കയറി ശരീഫ്​ തോൽപിച്ചത്​ അത്​ഭുതത്തോടെയാണ്​ കാൽപന്ത്​ ലോകം കണ്ടത്​. ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു ശരീഫിന്‍റെ വിജയം.

ആദ്യ മത്സരത്തിൽ ഷാക്തറിനെയും തോൽപിച്ച ശരീഫ്​ ഗ്രൂപ്പ്​ ഡിയിൽ നിലവിൽ ഒന്നാമതാണ്​. വമ്പൻമാരായ റയൽ മഡ്രിഡിനും ഇന്‍റർ മിലാനിനും മുകളിൽ...! എന്നാൽ മലയാളികളാവ​ട്ടെ, ക്ലബിന്‍റെ പേരിനു പിന്നാലെയാണ്​. സ്​പോർട്​സ്​ ​ഗ്രൂപ്പുകളിലെ മുഹമ്മദ്​ ശരീഫുമാർക്കും കണ്ണൂർ ശരീഫിനുമെല്ലാം മെൻഷൻ കൊണ്ട്​ ഇരിക്കാൻ വയ്യാത്ത സ്ഥിതിയാണ്​.


എന്താണീ പേരിന്​ പിന്നിൽ?. ആദരീണയൻ, സന്മാർഗി എന്നെല്ലാം അർഥമുള്ള അറബിക്​ പേരായ ശരീഫുമായി ഈ ശരീഫിന്​ ബന്ധമൊന്നുമില്ല. മൽഡോവൻ നഗരമായ തിരാസ്​പോൾ കേന്ദ്രീകരിച്ചുള്ള ഫുട്​ബാൾ ക്ലബിന്‍റെ സ്​പോൺസർമാരാണ്​ ശരീഫ്​. 1997ൽ Tiras Tiraspol എന്ന പേരിൽ രൂപീകരിച്ച ക്ലബ്​ പിന്നീട്​ ​ശരീഫ്​ കമ്പനി ഏറ്റെടുത്തതോടെ ആ പേരിൽ അറിയപ്പെടുകയായിരുന്നു.

നാലുതവണ യൂറോപ്പ ലീഗ്​ കളിച്ച ശരീഫ്​ ചാമ്പ്യൻസ്​ ലീഗിനെത്തുന്ന ആദ്യത്തെ മൽഡോവൻ ക്ലബാണ്​. ഉക്രയിനോട്​ ചേർന്നുകിടക്കുന്ന ട്രാൻസിൻസ്​റ്റ്രിയ പ്രദേശത്ത്​ വിവിധ വ്യവസായങ്ങൾ ശരീഫ്​ കമ്പനിക്കുണ്ട്​. പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, ടി.വി ചാനൽ, പ്രസാധകർ, ​വാഹന ഡീലർ, പരസ്യക്കമ്പനി, മൊബൈൽ നെറ്റ്​വർക്ക്​ ഇങ്ങനെ പലവിധ സേവനങ്ങൾ കമ്പനി നൽകുന്നു. ട്രാൻസിൻസ്​റ്റ്രിയ പ്രദേശത്തെ ഭരണകൂടങ്ങളിലും രാഷ്​ട്രീയ സംഭവവികാസങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നവരാണ്​ ഈ കമ്പനി. ശരീഫ്​ എന്ന റഷ്യൻ വാക്കിന്​ നിയമപാലകൻ, അധികാരി എന്നെ​ാക്കെയാണ്​ അർഥം. 

Tags:    
News Summary - Sheriff Tiraspol stun 13-time winners Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.