ബാഴ്സലോണ: ലാ ലിഗയും ചാമ്പ്യൻസ് ലീഗുമില്ലാതെ ബാഴ്സലോണയുടെ ഒരു സീസൺകൂടി നിരാശയോടെ അവസാനിക്കുേമ്പാൾ മില്യൺ ഡോളർ ചോദ്യം വീണ്ടും ഉയരുന്നു.
ബാഴ്സലോണയിൽ സൂപ്പർ താരം ലയണൽ മെസ്സി തുടരുമോ, അതോ പുതിയ താവളം േതടി പോകുമോ? സീസണിൽ കിങ്സ് കപ്പിലെ കിരീടവിജയം മാത്രമാണ് മെസ്സിക്കും ബാഴ്സക്കും അഭിമാനിക്കാനുള്ളത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ വൻ തോൽവിക്കു പിന്നാലെ (ബയേൺ മ്യൂണിക്കിനെതിരെ 8-2) ബാഴ്സ വിടാനുള്ള താൽപര്യം തുറന്നുപറഞ്ഞ് ട്രാൻസ്ഫറിനായി രംഗത്തിറങ്ങിയ മെസ്സിയെ ഒരുവിധമാണ് പിടിച്ചുനിർത്തിയത്.
കരാറിലെ നിബന്ധനകളും നിയമപ്രശ്നങ്ങളുമായിരുന്നു അന്ന് തടസ്സമായത്. എന്നാൽ, ഇപ്പോൾ പന്ത് മെസ്സിയുടെ കോർട്ടിലാണ്. ജൂൺ 30ന് കരാർ പൂർത്തിയാവുന്ന മെസ്സിക്ക് ഭാവി തീരുമാനിക്കാം. ബാഴ്സയിൽ തുടരുമോ, അതോ പാരിസിലേക്കോ മാഞ്ചസ്റ്ററിലേക്കോ ചേക്കേറുമോ? ആരാധകർ തേടുന്ന ചോദ്യത്തിന് മെസ്സി പ്രതികരിച്ചിട്ടില്ല.
ക്ലബ് പ്രസിഡൻറ് പദവിയിൽനിന്ന് ജോസഫ് ബർതോമ്യോ പോവുകയും മെസ്സിയുടെ അടുപ്പക്കാരനായ യുവാൻ ലപോർടെ വരുകയും ചെയ്തതോടെ മനംമാറ്റമുണ്ടായെന്നാണ് അണിയറയിലെ സംസാരം. ഭാവി സംബന്ധിച്ച് മെസ്സി മിണ്ടിയിട്ടില്ല. എന്നാൽ, മെസ്സി കളിക്കുേവാളം ബാഴ്സയിലുണ്ടാവുമെന്നായിരുന്നു സ്ഥാനമേറ്റപ്പോൾ ലപോർടെയുടെ പ്രതികരണം. മെസ്സി നൂകാംപിൽ തന്നെ തുടരുമെന്ന പ്രതീക്ഷ കോച്ച് റൊണാൾഡ് കോമാനും പങ്കുവെച്ചു.
അതിനിടെ, ഏപ്രിൽ ആദ്യവാരം 10 വർഷത്തേക്കുള്ള കരാർ ബാഴ്സ വാഗ്ദാനം ചെയ്തിട്ടും മെസ്സി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.